അടൂർ : സമാനമായി അടൂർ നഗരസഭയിലെ പന്നികളെ വേട്ടയാടുവാൻ അടിയന്തരമായി ഷൂട്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭയുടെ മുമ്പിൽ സമരം ആരംഭിക്കുവാൻ കേരള കോൺഗ്രസ് തീരുമാനിച്ചു.
യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് അജി പാണ്ടിക്കുടി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ല പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജു, തോമസ് മാത്യു, നിയോജകമണ്ഡലം സെക്രട്ടറി തോമസ് പേരയിൽ, മണ്ഡലം പ്രസിഡണ്ട് മാരായ ടിബി ജോസഫ്, സജി തോമസ്, സാംസൻ മണ്ണടി, ആർ രാമകൃഷ്ണൻ, കെ ഗോപിനാഥപിള്ള, സുനു ഫിലിപ്പ്, എബി കുരുമ്പേലിൽ, ജോസഫ് മാത്യു, റോയി തോമസ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട അടൂരിൽ പന്നികളെ വെടിവെക്കാനുള്ള ഷൂട്ടർമാരെ നിയമിച്ച ഏറത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തെ കേരള കോൺഗ്രസ് എം അടൂർ നിയോജകമണ്ഡലം പ്രവർത്തക യോഗം സ്വാഗതം ചെയ്തു
Advertisement
Advertisement
Advertisement