breaking news New

ടിപ്പര്‍ലോറിയുടെ ഉയര്‍ത്തിവെച്ചിരുന്ന ഡംപ് ബോക്‌സ് അബദ്ധത്തില്‍ താഴേക്കു പതിച്ച് യുവാവ് മരിച്ചു

ആലപ്പുഴ : കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രന്‍പിള്ളയുടെയും രാധാമണിയുടെയും മകന്‍ ഉണ്ണിക്കൃഷ്ണന്‍ (38) ആണ് മരിച്ചത്. ഡംപ് ബോക്‌സ് ഉയര്‍ത്തി നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ അടിയില്‍ മഴ നനയാതിരിക്കാന്‍ കയറിനിന്നതായിരുന്നു ഉണ്ണിക്കൃഷ്ണന്‍.

കാരാഴ്മ ദേവീക്ഷേത്രത്തിലെ അന്‍പൊലി-അരീപ്പറ മഹോത്സവത്തിന്റെ സമാപനദിവസമായ വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപത്തെ പറമ്പില്‍ ഡംപ് ബോക്‌സ് ഉയര്‍ത്തി നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ അടിയില്‍ നില്‍ക്കവെയാണ് അപകടം. അബദ്ധത്തില്‍ ലിവറില്‍ തട്ടി ഡംപ് ബോക്‌സ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണ് വിവരം.

ഉടന്‍തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: അജിതാദേവി. മക്കള്‍: അനുഷ്, ആരുഷ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5