പത്തനംതിട്ട /തിരുവല്ല : ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്ധന വില വർദ്ധനവിലൂടെ മോദി സർക്കാർ നൽകിയിരിക്കുന്നത് എന്നും ഇതിനെതിരെ ശക്തമായ യുവജന രോഷം ഉയരണമെന്നും തിരുവല്ലയുടെ എംഎൽഎ യും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു.
യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മനൂ തിരുവല്ലയിൽ നൽകിയ സ്വീകരണ യോഗത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാരസമിതി അംഗം ഷിബു പുതുക്കേരി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജോമോൻ ജേക്കബ്, അനീഷ് വി. ചെറിയാൻ, സജി കൂടാരത്തിൽ, ഷാനു മാത്യു, ബിജു അലക്സ് മാത്യു, ടോണി കുര്യൻ, ജോർജി മാത്യൂസ്, ടിന്റു മാത്യു, ഡോ. ടിജു ചാക്കോ, സുജിത്ത് ടി എസ്, ഫിജി ഫെലിക്സ്, ലിബിൻ കിക്കാട്ടിൽ, അക്ഷയ രാജ്, ആരോൺ ജോബ്ജി, ജോസ് ജോസഫ്, ആശിഷ് എന്നിവർ പ്രസംഗിച്ചു.