ഒരു അഭിമുഖത്തിലാണ് താരം തന്റെ കുട്ടിക്കാലത്തെ രസകരമായ ഓർമ്മകൾ പങ്കുവെച്ചത്.
പള്ളീലച്ചൻ തിയേറ്ററിൽ പോകുന്നത് അക്കാലത്ത് ഒരു ടാബു പോലെ കണ്ടിരുന്നവരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആരും കാണാതെ ജാക്കറ്റിനുള്ളിൽ ളോഹ തിരുകിക്കയറ്റി വെച്ചാണ് അച്ഛൻ തങ്ങളെ സിനിമ കാണിക്കാൻ കൊണ്ടുപോയിരുന്നതെന്ന് ബേസിൽ ഓർക്കുന്നു.
വയനാട്ടിൽ ജനിച്ചുവളർന്ന തനിക്ക് ലോകസിനിമകൾ കാണാനോ ഇംഗ്ലീഷ് സിനിമകൾ എക്സ്പ്ലോർ ചെയ്യാനോ അന്ന് വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. തിയേറ്ററിൽ പോയി സിനിമ കാണുന്നത് തന്നെ വളരെ അപൂർവ്വമായിരുന്നു.
പഴയ കാലത്ത് നിന്ന് കാര്യങ്ങൾ ഒരുപാട് മാറിയെന്ന് ബേസിൽ പറയുന്നു. ഇന്ന് തന്റെ സിനിമ കാണാൻ പള്ളിയിലെ അച്ഛന്മാരും വിശ്വാസികളും ഒന്നിച്ച് ബൾക്കായി ടിക്കറ്റ് ബുക്ക് ചെയ്ത് തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. വയനാട് ഇന്ന് അത്രമേൽ പ്രോഗ്രസീവ് ആയി മാറിയെന്നും ബേസിൽ സന്തോഷത്തോടെ പങ്കുവെച്ചു.
മിന്നൽ മുരളിക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിച്ച ‘അതിരടി’ വെക്കേഷൻ കാലത്ത് തിയേറ്ററുകളെ ആവേശത്തിലാഴ്ത്തുകയാണ്.
പള്ളീലച്ചന്റെ മകനായ തനിക്ക് ആദ്യകാലങ്ങളിൽ തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് നടനും സംവിധായകനും ആയ ബേസിൽ ജോസഫ്
Advertisement
Advertisement
Advertisement