മല്ലപ്പള്ളി : സമിതി പ്രസിഡൻ്റ് ലെവി പോളിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് കെ. ജി. സാബു
വിലവിത്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൈല അലക്സാണ്ടർ, ലക്ഷ്മി അജിത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് മാത്യു, എസ്. പാർത്ഥൻ, വി. എഫ്. പി. സി.കെ ഡപ്യൂട്ടി മാനേജർമാരായ എസ്. ദീപ്തി, ഐബി സെബാസ്റ്റ്യൻ, ട്രഷറാർ ഐ. ചാക്കോ, കൃഷി ഓഫീസർ അഞ്‌ജു മറിയം ജോസഫ്,മുൻ പ്രസിഡൻ്റ് സജി ഈപ്പൻ, എസ്. സൂരജ്, എന്നിവർ പ്രസംഗിച്ചു.
മികച്ച കർഷകരായ ചെറിയാൻ തോമസ്, ജോർജ് തോമസ്, ലാജി സി തോമസ് എന്നിവരെ ആദരിച്ചു.
പുതിയ ഭാരവാഹികളായി കുഞ്ഞുകോശി പോൾ (പ്രസിഡൻ്റ്) വി.എം ജോർജ് (വൈസ് പ്രസിഡൻ്റ്), സോജി ജോസ് (സെക്രട്ടറി), ജോൺ വർഗീസ് (ട്രഷറാർ ) എന്നിവരെ തിരഞ്ഞെടുത്തു .
തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് വിപണി പ്രവർത്തിക്കുന്നത്. കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനു പുറമേ വിത്തുകളും തൈകളും വളവും വിപണിയിൽ ലഭ്യമാണ് . 80 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഈ വർഷം വിപണിയിൽ നടന്നത്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള പാതിക്കാട് സ്വാശ്രയ കർഷക സമിതിയുടെ 16 -ാമത് വാർഷിക സമ്മേളനം നടത്തി
Advertisement
Advertisement
Advertisement