breaking news New

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടുള്ള വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു

പൂപ്പാറ ടൗണിന് സമീപം പുഴ കൈയേറി നിർമ്മിച്ച 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദശകങ്ങളായി തുടരുന്ന ഈ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ആകെ 29 കുടുംബങ്ങളെയാണ് ഇവിടെ നിന്നും ഒഴിപ്പിക്കുന്നത്.

പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുഴയുടെ സംരക്ഷണത്തിനായി കൈയേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിക്കുമെന്നും ഇതിനായി പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5