കോട്ടയം : എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം നിലനില്‍ക്കെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നുവരുന്നത് വിരോധാഭാസമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.
എംപിമാര്‍ ആരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നല്ല തീരുമാനം എടുക്കുമായിരിക്കും. പക്ഷെ ജനം ഇതിനെയൊക്കെ എങ്ങനെ കാണുമെന്ന് കുറച്ചു കഴിയുമ്പോഴേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
മുഖ്യമന്ത്രി സ്ഥാനത്തിന് എന്തോ ചില ബഹളങ്ങള്‍ നടക്കുന്ന കാഴ്ചകള്‍ കാണുന്നുണ്ട്. അതു ശരിയാണെങ്കില്‍, മലയാളത്തിലെ പഴഞ്ചൊല്ലായ ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നു പറയുന്ന അതേ പ്രവണതയാണ് കാണുന്നത്. ഞങ്ങള്‍ ജയിച്ചു എന്നതുകൊണ്ട് ഇങ്ങനെ ഓരോ വിഷയങ്ങളുണ്ടാക്കി ജനത്തെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്നത് ജയിച്ചവരും മനസ്സിലാക്കണം എന്നതു യാഥാര്‍ത്ഥ്യമാണ്. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജയിച്ചു എന്നതുകൊണ്ട് ഗ്രൂപ്പ് വഴക്കുകളും ഇത്തരം ചര്‍ച്ചകളും ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവമായി ചിന്തിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നിലവിലെ കലഹങ്ങള്‍ ജനാധിപത്യത്തിന് നല്ലതല്ലെന്ന സൂചനയാണ് സഭ നല്‍കുന്നത്. കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പശ്ചാത്തലത്തിലാണ് സഭയുടെ ഈ പരസ്യ പ്രതികരണം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
കേരളത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും കെ.സി. വേണുഗോപാലിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്
Advertisement
Advertisement
Advertisement