പാറമേക്കാവ് ശാന്തി ഘട്ട് ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
ഗുരുവായൂരിലെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ ആദരാഞ്‌ജലികൾ അർപ്പിച്ചു. നടനെ അവസാനമായി കാണാൻ സിനിമ – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ഗുരുവായൂരിലെ വീട്ടിലേക്ക് എത്തി.
പത്തനംതിട്ടയിൽ വച്ചാണ് സന്തോഷും ഭാര്യയും സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ സന്തോഷ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഭാര്യ ചികിത്സയിൽ തുടരുകയാണ്.
വാഹനാപകടത്തിൽ മരിച്ച നടൻ സന്തോഷിന്റെ സംസ്കാരം തൃശൂരിൽ നടന്നു
Advertisement
Advertisement
Advertisement