ആലപ്പുഴ സ്വദേശികളായ ജുമി, സുഹൃത്തുക്കളായ ആസിഫി, സല്‍മാന്‍, ഷിയാസ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ നെത്തല്ലൂരില്‍ വെച്ചായിരുന്നു സംഭവം.
നെത്തല്ലൂര്‍ സ്വദേശി വിമലചന്ദ്രന്റെ വീട്ടിലേക്ക് ജുമി ഓടിക്കയറുകയും ബഹളം വെക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ. ജോണ്‍സണ്‍ ആന്റണി കാര്യങ്ങള്‍ തിരക്കുന്നതിനടിയില്‍ മദ്യലഹരിയിലായിരുന്ന ഇവര്‍ എസ്.ഐ.യെ ആക്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ശേഷം ഇവിടെനിന്നും കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.
ജോലിക്കിടയില്‍ എസ്.ഐ.യെ ആക്രമിച്ച യുവതിയടക്കം നാലുപേര്‍ക്കെതിരേ കോട്ടയം കറുകച്ചാല്‍ പോലീസ് കേസെടുത്തു
Advertisement
Advertisement
Advertisement