കെ.ജെ.യു സ്ഥാപകദിനാഘോഷവും, ലോക സ്വതന്ത്ര മാധ്യമ ദിനാഘോഷവും സംയുക്തമായി മല്ലപ്പള്ളിയിൽ നടത്തി.
മീഡിയ സെന്റർ മല്ലപ്പള്ളിയുടെയും, കെ.ജെ.യു മല്ലപ്പള്ളി മേഖലയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണ പരിപാടികൾ നടന്നത്.
പത്തനംതിട്ട മല്ലപ്പള്ളി ഗ്യാലക്സി ചാനൽ ഓഡിറ്റോറിയത്തിൽ റെജി ശാമുവേലിന്‍റെ അധ്യക്ഷതയിൽ നടന്ന ദിനാചരണ പരിപാടികൾ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ബിജു ടി ജോർജ് ഉദ്ഘാടനം ചെയ്തു.
എസ്.മനോജ്, എം.എം. റെജി, സുഭാഷ് ലാൽ, സുമ സജി, പ്രജിത്ത് പി.നായർ, മനീഷ് ആനിക്കാട്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.