breaking news New

പാചകവാതക പ്രതിസന്ധിയും കനത്ത വേനല്‍ച്ചൂടും മൂലം ആലപ്പുഴ ജില്ലയില്‍ കോഴിയിറച്ചി വില ഗണ്യമായി കുറയുന്നു

ഹോട്ടലുകള്‍ പലതും അടച്ചതും പ്രവര്‍ത്തിക്കുന്ന കടകള്‍ ചിക്കന്‍ വിഭവങ്ങള്‍ ചുരുക്കുകയും ചെയ്തതോടെ കോഴിയുടെ ആവശ്യകത കുറഞ്ഞു. ഇതോടെ രണ്ടാഴ്ചമുന്‍പ് കിലോയ്ക്ക് 150 രൂപവരെ എത്തിയിരുന്ന കോഴിയിറച്ചി വില ഇപ്പോള്‍ 120 രൂപയിലെത്തി.

മുന്‍പ് ഒരുദിവസം ശരാശരി ഒന്നേകാല്‍ ലക്ഷം കിലോ കോഴിയിറച്ചി ജില്ലയില്‍ ആവശ്യമായിരുന്നെങ്കില്‍, ഇപ്പോഴത് പകുതിയായി കുറഞ്ഞു. ഹോട്ടലുകളുടെ ആവശ്യക്കുറവു കാരണം വിപണിയില്‍ കോഴി സുലഭമായി. ഇതാണ് വിലക്കുറവിനു കാരണം.

വില്‍പ്പന കുറഞ്ഞത് വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. സ്റ്റോക്ക് കൂടുന്നതോടെ നഷ്ടഭീഷണി ഉയര്‍ന്നു. ഇതോടെ പുതുതായി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനോ വളര്‍ത്താനോ കര്‍ഷകര്‍ മടിക്കുന്നുണ്ട്. ഒരുമാസം മുന്‍പ് 55 രൂപയായിരുന്ന കോഴിക്കുഞ്ഞിന്റെ വില ഇപ്പോള്‍ 15 രൂപയിലേക്കു താഴ്ന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5