breaking news New

തമിഴ്നാട് വാല്‍പ്പാറയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു

പാങ്ങ് ജി എല്‍ പി സ്‌കൂളിലെ ബസ് ഡ്രൈവറായ നൗഷാദ് അലി (39) ആണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറ ചുരത്തില്‍ ആളിയാറിനും അട്ടകട്ടിക്കും ഇടയിലായി ടെമ്പോ ട്രാവലര്‍ മറിഞ്ഞത്. മലപ്പുറം വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപകരും ജീവനക്കാരുമുള്‍പ്പെടെ 13 പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ അഞ്ച് അധ്യാപകരും ജീവനക്കാരും ഒരുകുട്ടിയും ഉള്‍പ്പെടെ ഒമ്പപതുപേര്‍ സംഭവം നടന്ന അന്നുതന്നെ മരിച്ചിരുന്നു.

ചുരത്തിന്റെ 13-ാം ഹെയര്‍പിന്‍ വളവില്‍വെച്ച് ഡ്രൈവര്‍ക്ക് ട്രാവലറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് ഒമ്പതാം വളവിലേക്ക് വാഹനം പതിച്ചു. തൃശൂരിലെത്തി അതിരപ്പിള്ളിയും വാല്‍പ്പാറയും സന്ദര്‍ശിച്ച ശേഷം പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിനോദയാത്രാ സംഘം അപകടത്തിനിരയായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5