ഡിസ്പ്ലേ, ബാറ്ററി, സോഫ്റ്റ്വെയർ ഫീച്ചറുകള്‍ എന്നിവയിലാണ് കമ്പനി കൂടുതലായും പ്രാധാന്യം നൽകുന്നത്. ദൈനംദിന ഉപയോഗത്തിനായുള്ള ഫീച്ചറുകളും ഫോണിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ലിം ബോർഡറിനൊപ്പം കർവ്ഡ് എഡ്ജുകളും മെറ്റൽ ഫ്രെയിമുമാണുള്ളത്. കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന വണ്‍ ടാപ്പ് ബട്ടണ്‍ ഫീച്ചറും ഉണ്ട്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ്റെ അളവ്, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവ ഫോണിലുള്ള വണ്‍ ടാപ്പ് ഫീച്ചറിലൂടെ അറിയാവുന്നതാണ്. ഫോണിൽ മാട്രിക്സ് ഡിസ്പ്ലേയുമുണ്ട്. കൂടുതൽ കാലം ഉപയോഗിക്കുന്നതിനായി ഗോറില്ല ഗ്ലാസ് 7ഐ പ്രൊട്ടക്ഷനും ഐപി 64 റേറ്റിങ്ങുമുണ്ട്. ജെബിഎല്ലിൻ്റെ പിന്തുണയോടു കൂടിയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുമുണ്ട്.
144 ഹെർട്ട്സ് റിഫ്രഷ് റേറ്റും 6.78 ഇഞ്ച് 1.5കെ ത്രീഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലേയുമാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോയിലുള്ളത്. ബ്രൈറ്റ്നെസ് 4500 നിറ്റ്സും 2304 ഹെർട്ട്സ് പിഡബ്യുഎം ഡിമ്മിങ്ങുമാണുള്ളത്.
6500 എംഎഎച്ച് ബാറ്ററിയാണ് നോട്ട് 60 പ്രോയിലുള്ളത്. ‘സെൽഫ് റിപ്പയറിങ്ങ്’ സിസ്റ്റം എന്ന പ്രത്യേക ഫീച്ചർ ഫോണിലുള്ളതിനാൽ ബാറ്ററി ദീർഘകാലം നിലനിൽക്കും. രണ്ടായിരം തവണ ചാർജിങ്ങ് സൈക്കിളുകള്‍ കഴിഞ്ഞാലും ബാറ്ററി ചീത്തയാകില്ലെന്ന് കമ്പനി ഉറപ്പു നൽകുന്നു.
എട്ട് എം പി അള്‍ട്രാ വൈഡ് സെൻസറുള്ള 50 എംപി മെയിൻ റിയർ ക്യമറയും 13എം പിയുടെ ഫ്രണ്ട് ക്യാമറയുമാണുള്ളത്. അള്‍ട്രാ എച്ച് ഡി ആർ ഇമേജിങ്ങ് പൈപ്പ് ലൈനും 4കെ വീഡിയോ റെക്കോഡിങ്ങിന് പിന്തുണ നൽകുകയും ചെയ്യുന്നു. സ്ക്രീൻ അനാലിസിസ്, ട്രാൻസലേഷൻ, സമ്മൈറൈസേഷ്ൻ എന്നിവ എളുപ്പമാക്കുന്നതിനായി ഫോലക്സ് എഐ അസിസ്റ്റൻ്റുമുണ്ട്.
8GB + 128GB മോഡലിന് – 31,999
8GB + 256GB മോഡലിന് വില – 34,999
പുത്തൻ ഫീച്ചറുകളോടെ നോട്ട് 60 പ്രോ സ്മാർട്ട് ഫോണ്‍ ഇന്ത്യയിൽ ലോഞ്ച് ചെയ്ത് സ്മാർട്ട് ഫോണ്‍ ബ്രാൻ്റായ ഇൻഫിനിക്സ് : ബാറ്ററിക്ക് ‘സെൽഫ് റിപ്പയറിങ്ങ്’ ഫീച്ചർ ; 2000 തവണ ചാർജ് ചെയ്ത് കഴിഞ്ഞാലും പവർ കുറയില്ല !!
Advertisement
Advertisement
Advertisement