പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു - ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്തായിരുന്നു അപകടം ഉണ്ടായത്. ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
പറവൂരിലെ ബാറിൽ അടിപിടി നടത്തിയതടക്കം പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയായിരുന്നു സിജു ബാബു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. എന്നാൽ നാടുകടത്തിയ ഇയാൾ എങ്ങനെ നാട്ടിലെത്തിയെന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. ജിൻസി ആണ് ഏക സഹോദരി.
ആലപ്പുഴയിൽ കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട് : നാട്ടിലെത്തിയതിൽ ദുരൂഹത ...
Advertisement
Advertisement
Advertisement