breaking news New

സീനിയർ ചേംബർ ഇൻ്റർനാഷണൽ പത്തനംതിട്ട മല്ലപ്പള്ളി ലീജിയൻ പ്രസിഡൻ്റായി ജോൺ തോമസും സെക്രട്ടറിയായി റജി ശമുവേലും തിരഞ്ഞെടുക്കപ്പെട്ടു

മല്ലപ്പള്ളി: സീനിയർ ചേംബർ ഇൻ്റർനാഷണൽ മല്ലപ്പള്ളി ലീജിയൻ പ്രസിഡൻ്റായി ജോൺ തോമസും സെക്രട്ടറിയായി റജി ശമുവേലും തിരഞ്ഞെടുക്കപ്പെട്ടു.

ജോൺസ് വർഗീസ് (വൈസ് പ്രസിഡൻ്റ്) ബെന്നി പാറേൽ (ട്രഷറർ) എബി കോശി ഉമ്മൻ (ജോ. സെക്രട്ടറി) പ്രഫ.ജേക്കബ് എം.ഏബ്രഹാം, സെബാൻ കെ ജോർജ്, ഡോ.സജി ചാക്കോ, സാബു ജോസഫ് ( ഡയറക്ടേഴ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

തിരഞ്ഞെടുപ്പ് യോഗത്തിൽ അഡ്വ. ഷാജി ജോർജ് അദ്ധ്യക്ഷനായിരുന്നു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഏപ്രിൽ 14 ന് 7 മണിക്ക് സീനിയർ ചേംബർ ഹാളിൽ നടക്കും . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല മുഖ്യാതിഥിയാകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5