കോട്ടയം : ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിൽത്സക്ക് തടസ്സം നേരിടുന്നതായി പരാതികൾ ഉയരുന്നത്.
ദിവസേന ആയിരങ്ങൾ ചികിത്സയ്ക്കായി എത്തുന്ന താലൂക്ക് ആശുപത്രിയിൽ കൃത്യമായി OP വിഭാഗത്തിൽ ഉള്ള ഡോക്ടർമാരുടെ അഭാവം ( ആഴ്ചയിൽ ചില opകൾ ഒന്നോ രണ്ടോ ദിവസമേ ഉള്ളു. അതിലും ചിലപ്പോൾ ഡോക്ടർ കാണാറില്ല ) രോഗികളിൽ ആശങ്ക ഉയർത്തുന്നു.
തിരക്കേറിയ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറും ഒരു സീനിയർ നേഴ്സ്സുമാണ് ഉള്ളത്. ചികിത്സക്കായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടുന്ന അവസ്ഥയുമാണ്. മികച്ച ചികിത്സയും സേവനങ്ങളും വികസനവും ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിക്ക് ഉണ്ടെന്ന് വ്യാപക പ്രചരണം നിലനിൽക്കുമ്പോഴാണ് ഇപ്പോൾ രോഗികൾ ചികിൽത്സക്കായ് മണിക്കൂറുകൾ കാത്തുനിൽക്കുന്നത്.
അധികാര വൃത്തങ്ങളുടെ അനാസ്ഥയും ജീവനക്കാരുടെ
ദിക്കാരവും ഇവിടെ പ്രകടമാണ്. താലൂക്ക് ആശുപത്രിയിലെത്തുന്ന ഭൂരിഭാഗം രോഗികളെയും മെഡിക്കൽ കോളേജിലേക്ക് വിടുന്നതും പതിവാണ്.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
സി മീഡിയ ഓൺലൈൻ