എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സംഘം വലയിലായത്.
അഭിജിത്ത് പുരുഷോത്തമൻ (24) – ചെങ്ങമനാട് സ്വദേശി, ഷെൽജിക് (28) – നൂറനാട് സ്വദേശി, റിഷാദ് (26) – തൃക്കാക്കര സ്വദേശി,
റിൻസി മുംതാസ് (32) – ഫറോക്ക്, കോഴിക്കോട് സ്വദേശി എന്നിവരാണ് പിടിയിലായത്.
നെടുമ്പാശേരി കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. ഇവരിൽ നിന്ന് മൂന്നര ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. സിപ് ലോക് കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി. വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ലഹരിമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
പിടിയിലായവർ നേരത്തെയും സമാനമായ മയക്കുമരുന്ന് കേസുകളിൽ പ്രതികളാണെന്ന് പോലീസ് വെളിപ്പെടുത്തി. സംഘത്തിലുണ്ടായിരുന്ന റിൻസി മുംതാസ് മറ്റൊരു ലഹരിക്കേസിൽ റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ കൂടുതൽ പേർ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ലഹരി വിൽപ്പന ലക്ഷ്യമിട്ടെത്തിയ യുവതി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായി
Advertisement
Advertisement
Advertisement