breaking news New

സോഷ്യൽ മീഡിയയിൽ ​’ഗുണ്ട ബിനു’ എന്ന പേരിൽ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു

ആലപ്പുഴ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണാണ് അന്ത്യം സംഭവിച്ചത്.

റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ​’ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. മാര്‍ച്ച് 31ന് ശരത്തിന്റെ പിറന്നാളായിരുന്നു. നടനും, മിമിക്രി ആർട്ടിസ്റ്റും ആയ അജീഷ് കോട്ടയം അടക്കമുള്ളവർ വിയോ​ഗ വിവരം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദരാഞ്ജലികൾ ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5