റെഡ്മി നോട്ട് 5 സ്പെഷ്യൽ എഡിഷനാണ് ഷവോമി പുറത്തിറക്കിയത്. ഡിസൈനിലും ഡിസ്പ്ലേയുടെ ക്വാളിറ്റി, എഐ എന്നിവയിലാണ് കമ്പനി പ്രധാനമായും പ്രാധാന്യം നൽകിയിരിക്കുന്നത്. വളരെ നേർത്തതും ലൈറ്റ് വെയ്റ്റുമായുള്ള ഫോണിന് അമോലെഡ് ഡിസ്പ്ലേയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എഐ പവേർഡായിട്ടുള്ള ഫോട്ടോഗ്രഫി ടൂളുകളും മറ്റ് സ്മാർട്ട് ഫീച്ചറുകളും സ്മാർട്ട് ഫോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
എഫ്എച്ച്ഡി+ റെസല്യൂഷനും 120 ഹെർഡ്സ് റിഫ്രഷ് റേറ്റോടു കൂടി 6.77 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേ പാനലാണ് ഫോണിനുള്ളത്. 3200 നിറ്റ്സ് വരെ ഫോണിൽ ബ്രൈറ്റ്നസുമുണ്ടാകും. 4 എൻഎം പ്രോസസ്സിലൂടെ നിർമ്മിച്ച സ്നാപ്ഡ്രാഗണ്‍ 6 ജനറേഷൻ 3 ചിപ്പ്സെറ്റാണ് ഫോണിനുള്ളത്. 5,800 എംഎഎച്ച് ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റിയുമുണ്ട്. ഡോള്‍ബി അറ്റ്മോസുള്ള ഡ്യുവൽ സ്പീക്കറും എഐ നോയിസ് ക്യാൻസലേഷൻ സൗകര്യവുമുണ്ട്. 50എംപി ഡ്യുവൽ ക്യാമറയും ഫ്രണ്ട് ക്യാമറ 20 എംപിയുമാണ്. എഐ ഇറേസ്, എഐ സ്കൈ, എഐ ബൊക്കേ എന്നുള്ള എഐ ടൂളുകളും ഫോണിൻ്റെ പ്രത്യേകതകളാണ്.
വില :
6GB RAM+128 GB സ്റ്റോറേജ് = 19,999
8GB RAM+128 GB സ്റ്റോറേജ് = 21,999
8GB RAM + 256GB സ്റ്റോറേജ് = 23,999
ഷവോമിയുടെ കുടുംബത്തിൽ നിന്ന് പുതുപുത്തൻ ഫോണ്‍ അവതരിപ്പിച്ച് റെഡ്മി : ഫീച്ചറുകൾ ഹൈ ക്ലാസ് എന്ന് റിപ്പോർട്ട്
Advertisement
Advertisement
Advertisement