ഇടുക്കി :
800-ലേറെ വരയാടുകളുള്ള ഇവിടെ ഈ പ്രജനനകാലത്ത് 120-ഓളം കുട്ടികള്‍ പിറന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. പിറക്കുന്ന കുട്ടികളില്‍ 40 ശതമാനത്തോളം മാത്രമേ പൂര്‍ണവളര്‍ച്ച പ്രാപിക്കാറുള്ളൂ.
1975ല്‍ വന്യമൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഇരവികുളം 1975-ലാണ് ദേശീയ ഉദ്യാന പദവിയിലെത്തിയത്.
29 ഇനം വന്യജീവികള്‍, 132 ഇനം പക്ഷികള്‍, 101 തരം ചിത്രശലഭങ്ങള്‍, 33 തരം പായലുകള്‍, ഒന്‍പതോളം വിവിധയിനത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ എന്നിവയെ കണ്ടെത്തിയിട്ടുള്ള ഉദ്യാനത്തില്‍ പ്രത്യേകതരം ഔഷധസസ്യവും വളരുന്നുണ്ട്. ഇതിനുപുറമേ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം വിരുന്നിനെത്തുന്ന നീലക്കുറിഞ്ഞി വസന്തവും പ്രത്യേകതയാണ്. വരയാടുകളുടെ സംരക്ഷണത്തിന് അന്നും ഇന്നും ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന മേഖല കൂടിയാണ് രാജമല. സന്ദര്‍ശകരുടെ ബാഹുല്യവും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലും മൂലം രാജമലയിലെ വരയാടുകളെ കൈയെത്തും ദൂരത്ത് കാണാനാകും എന്നതും രാജമലയുടെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്നാണ്. വരയാടുകളുടെ ഔദ്യോഗിക കണക്കെടുപ്പ് ഏപ്രില്‍ 21ന് ആരംഭിക്കും.