2004ൽ ജിമെയിൽ ആരംഭിച്ച കാലത്തെ അഡ്രസുകൾ ഇനി മാറ്റാൻ സമയമായെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്സിൽ കുറിച്ചു. നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയ ഈ സേവനം ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാകും.
നിങ്ങളുടെ നിലവിലുള്ള ഗൂഗിൾ അക്കൗണ്ട് നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ഇമെയിൽ അഡ്രസ് തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി ജിമെയിൽ സെറ്റിങ്‌സിൽ പോയി ലഭ്യമായ പുതിയ പേര് തിരഞ്ഞെടുക്കാം. പഴയ അഡ്രസിലേക്ക് വരുന്ന ഇമെയിലുകൾ നഷ്ടപ്പെടുമെന്ന പേടി വേണ്ട. പഴയ അഡ്രസ് നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ അതിലേക്ക് വരുന്ന മെയിലുകളും പുതിയ ഇൻബോക്സിൽ തന്നെ ലഭിക്കും. കൂടാതെ നിങ്ങളുടെ പഴയ അഡ്രസ് മറ്റാർക്കും പിന്നീട് സ്വന്തമാക്കാൻ കഴിയില്ലെന്നും ഗൂഗിൾ ഉറപ്പുനൽകുന്നു.
ജിമെയിലിനെ കൂടുതൽ സ്മാർട്ടാക്കാൻ ‘എഐ ഇൻബോക്സ്’ എന്ന ഫീച്ചറും ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ജെമിനിയുടെ സഹായത്തോടെ പ്രധാനപ്പെട്ട മെയിലുകൾ തരംതിരിക്കാനും ബില്ലുകൾ അടയ്‌ക്കേണ്ട തീയതികൾ ഓർമ്മിപ്പിക്കാനും ഇതിലൂടെ സാധിക്കും. യാത്രാ ബുക്കിംഗുകൾ, റെസ്റ്റോറന്റ് റിസർവേഷനുകൾ എന്നിവയെല്ലാം ഒരിടത്ത് തന്നെ കാണാൻ കഴിയുന്ന ‘ടോപ്പിക്സ് ടു ക്യാച്ച് അപ്പ്’ എന്ന പ്രത്യേക വിഭാഗവും ഇതിലുണ്ടാകും. നിലവിൽ അമേരിക്കയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കാണ് ഈ എഐ സേവനം ലഭ്യമാകുക.
കാലഹരണപ്പെട്ടതോ പഴയതോ ആയ ജിമെയിൽ അഡ്രസുകൾ മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു
Advertisement
Advertisement
Advertisement