തിരുവല്ല മേപ്രാൽ മണമേൽ പറമ്പിൽ ചാണ്ടി വർഗീസിൻ്റെ (സുനിൽ) മകൻ സ്റ്റീവൻ ചാണ്ടി (14) ആണ് കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ ചാത്തങ്കേരി മണിമലയാറ്റിലെ കോൺകോട് കടവിൽ മുങ്ങി മരിച്ചത്.
തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാരുന്നു.
വാർഷിക പരീക്ഷ കഴിഞ്ഞ് കൂട്ടുകാർ ചേർന്നാണ് ആറ്റിൽ കുളിക്കാൻ പോയത്.
കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് മുങ്ങുന്നത് കണ്ട് കൂട്ടുകാർ ബഹളം വച്ചതോടെ സമീപത്ത് നെൽപ്പാടത്ത് നിന്നും നെല്ല് കയറ്റുകയായിരുന്ന തൊഴിലാളികൾ എത്തിയാണ് സ്റ്റീവനെ കരയ്ക്ക് കയറ്റിയത്. ഹോസ്പിറ്റിലിലേക്ക് കൊണ്ട് പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.
മാതാവ്: തിരുവൻവണ്ടൂർ പത്തായപറമ്പിൽ വിൻസി ചാണ്ടി (ഓസ്ട്രേലിയ).
ഏക സഹോദരി : സ്റ്റെഫി മേരി ചാണ്ടി.
സംസ്കാരം പിന്നീട്.
പത്തനംതിട്ട തിരുവല്ല മേപ്രാലിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു
Advertisement
Advertisement
Advertisement