അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രൻ (39) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് പൊലീസ് സംഘം പിടികൂടിയത്.
പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായിരുന്ന രാജേഷ്, ഇവർ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. പെൺകുട്ടി നേരിട്ട് പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ രാജേഷ് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിൽ നിന്ന് പ്രതിയെ വലയിലാക്കിയത്. മാന്നാർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജ്യോത്സ്യനെ ആലപ്പുഴ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement