breaking news New

നാല് വര്‍ഷം മുമ്പ് ഒളിച്ചോടിയ ഭാര്യയെയും കാമുകനെയും ഒന്നിച്ചു കണ്ടതോടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും !!

ആലപ്പുഴ :
ഭാര്യയുമായി ഒളിച്ചോടി പോയി വിവാഹം ചെയ്ത യുവാവിന്റെ കൈ മുന്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് മുന്‍ഭര്‍ത്താവ് യുവതിയുടെ രണ്ടാം ഭര്‍ത്താവിന്റെ കൈ അടിച്ചൊടിച്ചത് . കേസില്‍ അരൂര്‍ സ്വദേശിയായ സജിത്തിനെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 24ന് രാവിലെ അരൂരിലെ ഹോട്ടലിനു സമീപമാണ് ആക്രമണം.

നാലു വര്‍ഷം മുമ്പ് ആണ് ഒളിച്ചോട്ടം. വിവാഹം ചെയ്ത ആളെയും മുന്‍ ഭാര്യയെയും നേരില്‍ കണ്ടപ്പോള്‍ പഴയ ഭര്‍ത്താവ് രോഷാകുലനാവുകയും തന്റെ ഭാര്യയെ നന്നായി നോക്കണമെന്ന് പരിഹസിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്കെത്തി. അടിപിടിയില്‍ കൈയ്ക്ക് പരുക്ക് പറ്റിയ എരമല്ലൂര്‍ സ്വദേശി അശ്വപ്രസാദ് ആശുപത്രിയില്‍ ചികില്‍സയിലാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5