ഇടുക്കി / ചെറുതോണി :
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയില്‍ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കല്‍ ശരത് ശശി (28)യാണ് അധ്യാപകനായ പുഷ്പഗിരി കളരിക്കല്‍ ലിന്‍സ് ജോര്‍ജി(37)നെ വീടിനുള്ളില്‍ നിന്നും വിളിച്ചറക്കി മര്‍ദിച്ചത്.
വീട്ടില്‍ നിന്നും ലിന്‍സിനെ വിളിച്ചിറക്കിയ ശരത് ലിന്‍സിന്റെ ഭാര്യയുടെയും മക്കളുടെയും മുന്‍പില്‍വെച്ചാണ് മര്‍ദിച്ചത്. സ്വകാര്യ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ചാണ് അധ്യാപകനായ ലിന്‍സിനെ ശരത് മര്‍ദിച്ചത്. ആക്രമണത്തില്‍ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിന്‍സിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ലിന്‍സ് പണ്ട് ശരത്തിനേയും ട്യൂഷന്‍ ക്‌ളാസില്‍ പഠിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ശരത്തിനെതിരേ കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരേ നിലവില്‍ കേസെടുത്തിട്ടില്ലെന്നും വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തങ്കമണി പോലീസ് അറിയിച്ചു.
സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് രക്ഷാകര്‍ത്താവ് അധ്യാപകനെ വീട്ടില്‍ കയറി ആക്രമിച്ചു !!
Advertisement
Advertisement
Advertisement