breaking news New

കണ്ണൂർ പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ വീണ്ടും മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ : ഫണ്ടിനു പുറമെ പലിശയും വെട്ടിച്ചു !!

സ്ഥിര നിക്ഷേപമായി ആയ ധനരാജ് ഫണ്ടിൻ്റെ പലിശ പോയത് വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട ഈ രേഖകൾ സിപിഎമ്മിന്റെ മുൻ വാദങ്ങളെയെല്ലാം പൊളിച്ചെഴുതുന്നതാണ്.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി മാറ്റി ബാങ്കിൻറെ രണ്ട് ബ്രാഞ്ചുകളിലായി 20 ലക്ഷം രൂപ വീതമാണ് നിക്ഷേപിച്ചതെന്നും എന്നാൽ ഈ അക്കൗണ്ടിലേക്ക് വരേണ്ട പലിശ, പലിശ അക്കൗണ്ടിലേക്കോ പാർട്ടി അക്കൗണ്ടിലേക്കോ വന്നിട്ടില്ലെന്നും മറിച്ച് വ്യക്തിപരമായ അക്കൗണ്ടിലേക്കാണ് പോയതെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു.

34.25 ലക്ഷം കണക്ക് കാണിച്ച വീട് നിർമ്മാണത്തിന് കരാറുകാരന് നൽകിയത് 29.25 ലക്ഷം മാത്രമാണെന്നും 5 ലക്ഷം പോയത് സ്വകാര്യ അക്കൗണ്ടിലേക്കാണെന്നും കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു.

രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ മധുസൂദനന്റെയും കെ.പി മധുവിന്റെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് ബാങ്ക് രേഖകളിൽ നിന്ന് പ്രധാനമായും വ്യക്തമാകുന്നത്.

2016 നവംബർ 3-നാണ് ഈ തുക പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ നേതാക്കളുടെ പേരിൽ നിക്ഷേപിച്ചത്. 2018 വരെ രണ്ട് വർഷക്കാലം ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ തുടർന്നു. ഫണ്ട് തട്ടിപ്പ് പാർട്ടിയിൽ വലിയ തർക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, രണ്ട് വർഷത്തെ പലിശ നേതാക്കൾ സ്വന്തമായി എടുത്തു എന്നാണ് വി. കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5