breaking news New

കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ഇന്നലെ വൈകിട്ട് ചാവടി മേല്‍പ്പാലത്തില്‍ ആയിരുന്നു അപകടമുണ്ടായത്.

മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫര്‍മാരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്.

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5