വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വാർത്ത നൽകിയ ചാനലിൽ നിന്ന് തെളിവുകൾ അടിയന്തിരമായി പിടിച്ചെടുക്കണമെന്നും വ്യാജ പരസ്യം നൽകിയവർക്കെതിരെ ക്രിമിനൽ കേസെടുത്ത് കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വ്യാജവാർത്തക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്. സിപിഐഎം ഗൂഢാലോചന നടത്തി കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം ശ്രമങ്ങൾ എന്നാണ് പരാതി.
തിരുവനന്തപുരം വട്ടിയൂർക്കാവിലെ യുഡിഎഫ് റാലിക്ക് ആളുകളെ വേണമെന്ന പരസ്യത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി കെ. മുരളീധരൻ
Advertisement
Advertisement
Advertisement