breaking news New

പത്തനംതിട്ട പന്തളം കൈപ്പുഴ സ്വദേശിയായ പ്രവാസിയുടെ വീട് കൊള്ളയടിച്ച് അമ്പത്തി ഒന്നര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട്ട :
കേസിലെ മുഖ്യപ്രതികളിലൊരാളായ തെങ്കാശി കടയനല്ലൂര്‍ സ്വദേശി മരുതരാജ് എന്ന അറുമുഖന്‍ പിടിയിലായി. കൊലപാതക കേസും, ആറു വധശ്രമ കേസുകളും കൂടാതെ നിരവധി കവര്‍ച്ച കേസുകളുമടക്കം അമ്പതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. തമിഴ്‌നാട്ടില്‍ അടക്കം നിരവധി പോലീസ് സ്റ്റേഷനിലുകളില്‍ പിടികിട്ടാപ്പുള്ളിയായ നെട്ടോറിയസ് ക്രിമിനല്‍ ആണ് ഇയാള്‍.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിന്നും സാഹസികമായാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് IPS ന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ് എച്ച് ഒ സജീഷ് കുമാര്‍, സബ്ഇന്‍സ്‌പെക്ടര്‍ യു വി വിഷ്ണു, പോലീസ് ഉദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ ,ആര്‍ രഞ്ജിത്ത്,നിയാസ്, ബി അരുണ്‍,സിജു എന്നിവര്‍ ചേര്‍ന്നാണ് സാഹസികമായി പ്രതിയെ അറസ്റ്റ് ചെയ്തത്.

അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികൂടാന്‍ ഉണ്ട്.
അവര്‍ ഉടനടി കസ്റ്റഡിയില്‍ ആകുമെന്നും അന്വേഷണ സംഘം അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5