breaking news New

തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തിരുവനന്തപുരം വട്ടിയൂർക്കാവിലെ കോൺഗ്രസ് റാലിയിലേക്ക് ആളുകളെ ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി !!

തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ഏജൻസിയുടെ ഗ്രൂപ്പിലാണ് റാലിയിൽ പങ്കെടുക്കാൻ ആളുകളെ തേടിയുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്.വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ റാലിയിൽ പങ്കെടുക്കുന്ന ഒരാൾക്ക് 511 രൂപയും ഭക്ഷണവുമാണ് വാഗ്ദാനം ചെയ്തത്.

20 പേരെ അടിയന്തരമായി വേണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. രാത്രി 12 മണിയോടെ ഗ്രൂപ്പിലെത്തിയ സന്ദേശം മിനിറ്റുകൾക്കകം പിൻവലിച്ചെങ്കിലും ഇതിനോടകം സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. സംഭവം വിവാദമായതോടെ ഇത് തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്ന് ഗ്രൂപ്പ് അഡ്മിൻ വിശദീകരിച്ചു. എന്നാൽ ഇതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

നേരത്തെയും സമാനമായ ആരോപണങ്ങൾ കോൺഗ്രസ് നേരിട്ടിട്ടുണ്ട്. ‘പുതുയുഗ യാത്ര’യ്ക്കിടെ നേതാക്കളെ തിരിച്ചറിയാതെ മാറി മാലയിട്ടതും, കൊടികെട്ടാനും ഫ്ലക്സ് അടിക്കാനും അതിഥി തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ ഏൽപ്പിച്ചതും രാഷ്ട്രീയ എതിരാളികൾ വലിയ പരിഹാസമാക്കിയിരുന്നു. സ്വന്തം പ്രവർത്തകരുടെ പിന്തുണ കുറഞ്ഞതോടെയാണ് പണം നൽകി ആളുകളെ ഇറക്കി ജനപിന്തുണയുണ്ടെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് ഇടത് മുന്നണിയുടെ ആരോപണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5