breaking news New

കോട്ടയം കൊല്ലാട് പറക്കൽകടവിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കൊല്ലാട് പറക്കൽകടവിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് തോട്ടക്കാട് സ്വദേശിയായ യുവാവ് മരിച്ചു. തോട്ടക്കാട് സ്വദേശി അനൂപ് (48) ആണ് അപകടത്തിൽ മരിച്ചത് .

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം നടന്നത് . അപകടസമയത്ത് കാറിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കളെ നാട്ടുകാർ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് പേരും നിലവിൽ സുരക്ഷിതരാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5