അച്ഛന് മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും, അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു വീഡിയോയിൽ പറയുന്നു.
‘ഞാനൊരു ഇൻട്രോവേർട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വീഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. എന്റെ ജീവിത കഥയാണ് പറയുന്നത്. 2004-ൽ ഞാൻ ജനിക്കുന്നു.
ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേര്. തൃശൂരാണ് ജനനം. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലേ മുതലുള്ള ഓർമ. എന്റെ സ്വന്തം അമ്മ, എനിക്ക് ഒന്നര വയസുള്ളപ്പോൾ വേറൊരാളുടെ കൂടെ പോയി. പിന്നെയുള്ള ഓർമ, അച്ഛന് സ്കൂട്ടർ എടുത്ത് എവിടെയോ പോകാൻ നിൽക്കുന്നു, അപ്പോ എനിക്കും വരണമെന്നു പറഞ്ഞു. ‘നീ വരണ്ട ഇവിടെ നിന്നോ’ എന്നു പറഞ്ഞു. അച്ഛന്റെ കൂട്ടുകാരന്റെ സ്കൂട്ടറായിരുന്നു.
സ്കൂട്ടറും എടുത്ത് പോയത് ആത്മഹത്യ ചെയ്യാനാണ്. നേരെ ഒരു ലോറിയുടെ മുമ്പിൽ ഇടിക്കാൻ പോയി, പക്ഷേ രണ്ട് പേർക്കും ഒന്നും പറ്റിയില്ല. ഒരു കടത്തിണ്ണയുടെ അരികിൽ പോയി ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഞാൻ കരയുന്നുണ്ട്.അച്ഛന്റെ മുട്ട് മാത്രം മുറിഞ്ഞു. അതൊക്കെയാണ് എന്റെ ആ സമയത്തെ ഓർമകൾ.
പക്ഷേ അച്ഛന്റേയും അമ്മയുടെയും വഴക്കാണ് കൂടുതലും ഓർമയിൽ വരുന്നത്. എനിക്ക് മൂന്ന് വയസ്സുളളപ്പോൾ ഞാനും അച്ഛനും കൊല്ലത്തു വന്നു. പിന്നെ എന്നെ നോക്കുന്നത് വല്യമ്മയായിരുന്നു. അഞ്ചാം ക്ലാസു വരെ അവിടെ ജീവിച്ചു. അതിനിടയ്ക്ക് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്.
ആ സമയത്ത് അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ലായിരുന്നു. അവരുമായിട്ടും വഴക്ക് തന്നെയായിരുന്നു. അച്ഛൻ എപ്പോഴും വീണ എന്ന അവരുടെ വീട്ടിലായിരിക്കും. വൈകിട്ട് എപ്പോഴെങ്കിലും എന്നെ വന്ന് കാണും. എന്നെ അവർക്ക് ഇഷ്ടമല്ലായിരുന്നു. ഇതൊക്കെ എങ്ങനെ പറഞ്ഞു തരണം എന്ന് അറിയില്ല, എന്റെ മനസിൽ ഉണ്ട് എല്ലാക്കാര്യങ്ങളും, പക്ഷേ അത് നിങ്ങളോടെങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ല. അവിടെയും അടിയാണ്.
ആ സമയത്ത് ഓരോ കാര്യങ്ങളും എനിക്ക് തിരിച്ചറിയാൻ തുടങ്ങിയിരുന്നു. വീണ എന്ന ആളുടെയും രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തിൽ അവർക്ക് രണ്ട് പിള്ളേരുമുണ്ടായിരുന്നു. അതൊക്കെ ഞാനറിയുന്നത് കുറേ കഴിഞ്ഞാണ്. ഇതിനിടെ ഞങ്ങളൊരു സ്കൂട്ടർ എടുത്തിരുന്നു.
ആ സ്കൂട്ടറിന് പേരെഴുതിയപ്പോഴാണ് ആ കുട്ടികളുടെ പേരാണെന്ന് അറിയുന്നത്. എന്നെ വേറൊരു തരത്തിലാണ് കണ്ടുകൊണ്ടിരുന്നത്. എന്നോടൊരു വലിയ പ്രശ്നം അവർക്കുണ്ടായിരുന്നു. പക്ഷേ അച്ഛൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. ആ ജീവിതം അങ്ങനെ മുന്നോട്ടുപോയി. ഇനിയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി എന്റെ മനസിലുണ്ട്.
ഞാൻ ഒറ്റക്കിരുന്നാൽ ആകെ സൈലന്റ് ആണ്. വേടന്റെ പാട്ടുകളാണ് കേൾക്കുന്നത്. അതെല്ലാം എന്റെ ജീവിതവുമായും ബന്ധമുണ്ട്. ഇനി അടുത്ത കഥ പറയാം. അഞ്ചാം ക്ലാസിലെ അവധിക്കാലം, ഞങ്ങൾ അപ്പോൾ എറണാകുളത്താണ്. കുറേ നാള് അവിടെയായിരുന്നു താമസം. അന്ന് അച്ഛന് ഷൂട്ട് ഒക്കെയുണ്ട്. ഒരുദിവസം വിഡിയോ കോളിൽ, ഇപ്പോള് കാണുന്ന അമ്മ രേണു സുധിയെ കാണുന്നു.
ആ സമയത്ത് അമ്മയുമായി ഭയങ്കര കമ്പനിയായിരുന്നു. സൂപ്പറായിരുന്നു ആ ടൈമിൽ. ഞങ്ങളെ കാണാൻ വന്നു, നല്ല കമ്പനി ആയി. പിന്നെ അച്ഛൻ വന്ന് ഒരു ദിവസം എന്റെ അടുത്ത് ചോദിച്ചു, ‘ഞാൻ കല്യാണം കഴിക്കട്ടെ നിനക്കെന്താണ് പറയാനുള്ളത്’. അച്ഛന് ഇഷ്ടമാണോ?’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഇതിനിടയ്ക്ക് വീണയും അച്ഛനുമായി ഡിവോഴ്സ് ആയി. അവർക്ക് പൈസയും കൊടുത്തു. അങ്ങനെ കൊല്ലത്തെ വീട്ടിൽ വന്ന് രേണു അമ്മയുടെ കാര്യം സംസാരിച്ച് വിവാഹം കഴിയുന്നു. വിവാഹത്തിനുശേഷം ഞാനും അച്ഛനും അമ്മയും കൊല്ലത്ത് തന്നെയാണ് നിൽക്കുന്നത്.
പക്ഷേ കൊല്ലത്ത് വച്ച് ചെറിയൊരു വഴക്ക് ഉണ്ടായി, അങ്ങനെ ഞങ്ങൾ കോട്ടയത്തേക്ക് മാറുന്നു. ഇനിയാണ് കഥ തുടങ്ങുന്നത്. ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു. കൊല്ലത്ത് ഉള്ളപ്പോൾ എന്നെ പുറത്തുപോയി കളിക്കാനൊന്നും വിടില്ലായിരുന്നു. കോട്ടയത്ത് വന്നപ്പോൾ എനിക്കു വലിയ സ്വാതന്ത്ര്യം കിട്ടി. കുറച്ച് കഴിഞ്ഞതോടെ എന്തൊക്കെയോ പ്രശ്നങ്ങളാകുന്നു.
എല്ലാവരുടെയും സ്വഭാവത്തിലൊരു മാറ്റം. ഞാൻ ആ സമയത്ത് കംപ്യൂട്ടറൊക്കെ മേടിച്ചു. റൂമിൽ തന്നെ ഗെയിം കളിയുമായി ഇരിക്കും. ഇതൊക്കെയാണ് ഇതിന്റെയൊക്കെ തുടക്കം. അവിടം തൊട്ടാണ് ഞാന് ഇങ്ങനെ ആകുന്നത്. വേറൊരു കണക്ഷനുമില്ല. അച്ഛൻ വന്ന് ഇടയ്ക്ക് ഭക്ഷണം തന്നിട്ടു പോകും. ഇടയ്ക്ക് റിഥപ്പൻ റൂമിലേക്കുവരും അവനെയും മടിയിലിരുത്തി ഗെയിം കളിക്കും.പിന്നെ കൊറോണ വന്നു.
അച്ഛൻ ആ സമയത്ത് ഒരു യൂട്യൂബ് ചാനല് തുടങ്ങി, വെബ് സീരിസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. കുറേ ആർട്ടിസ്റ്റുകളെയും വിളിച്ചിരുന്നു. പക്ഷേ ലോക്ഡൗൺ വന്നതോടെ അത് നടന്നില്ല. കുറേ കടം വന്നു.
ഞാൻ , അച്ഛൻ, അമ്മ, റിഥപ്പൻ, അമ്മയുടെ ചേച്ചി, അളിയൻ, അവരുടെ രണ്ട് മക്കൾ, പപ്പ, അമ്മ ഇവരുടെ ഇത്രയും പേരുടെ ചെലവും അച്ഛൻ ഒറ്റയ്ക്കാണ് നോക്കിക്കൊണ്ടിരുന്നത്. നിങ്ങൾക്ക് മനസിലാകുന്നുണ്ടാകും എന്നും കിച്ചു പറഞ്ഞു.
അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ സുധി താൻ ജീവിതത്തിൽ അനുഭവിച്ച ഒറ്റപ്പെടലിന്റേയും അവഗണനയെക്കുറിച്ച് തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നു ...
Advertisement
Advertisement
Advertisement