മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് ഫ്രീസറിലെ തകരാർ മൂലം ദുർഗന്ധം വമിച്ച് ചീർത്ത നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്താനായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടത്. മൃതദേഹം അഴുകി വികൃതമായ നിലയിലായിരുന്നു.
ആശുപത്രിയിലുണ്ടായിരുന്ന രണ്ട് ഫ്രീസറുകളിൽ ഒന്ന് നേരത്തെ തന്നെ തകരാറിലായിരുന്നു. എന്നാൽ, മോർച്ചറി ജീവനക്കാർ ബോധപൂർവ്വം ഈ കേടായ ഫ്രീസറിലേക്കാണ് മൃതദേഹം കയറ്റിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ആശുപത്രി സൂപ്പർണ്ട് നടത്തിയ പ്രാഥമിക പരിശോധനയിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. തകരാറിലായ ഫ്രീസർ നന്നാക്കാതിരുന്നതും ഉപയോഗശൂന്യമായ ഒന്നിലേക്ക് മൃതദേഹം വെച്ചതും ക്രിമിനൽ കുറ്റത്തിന് തുല്യമായ വീഴ്ചയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
നിലവിൽ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വലിയ പ്രതിഷേധം !!
Advertisement
Advertisement
Advertisement