എംസി റോഡിലെ തിരുവല്ല തിരുമൂലപുരത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. കൊല്ലം കണ്ണമല സ്വദേശികളായ ബിജു ജോസഫ് ( 59), ആഷിക് ബിജി (19), റീത്ത (76) എന്നിവർക്കാണ് പരിക്കേറ്റത്.
തിരുവല്ല ഭാഗത്ത് നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനെ പിന്നാലെ എത്തിയ ടിപ്പർ മറികടക്കാൻ ചെയ്യാൻ ശ്രമിച്ചു. ടിപ്പറിന് സൈഡ് നൽകവേ നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപിയോ കാർ റോഡ് വക്കിലെ വൈദ്യുത പോസ്റ്റുകളിലും കോൺക്രീറ്റ് തൂണുകളിലും ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം : പത്തനംതിട്ട തിരുവല്ലയിൽ നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്
Advertisement
Advertisement
Advertisement