ആലപ്പുഴ : മനുഷ്യാവകാശ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സ്ഥാപകനും ദേശീയ പ്രസിഡൻ്റുമായ പ്രകാശ് ചെന്നിത്തല പ്രസ്ഥാവിച്ചു.
ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിൽ ചേർന്ന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാനും, നിയമബോധവൽക്കരണം ശക്തിപ്പെടുത്താനും സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. യുവ ജനങ്ങളുടെ സജീവ പങ്കാളിത്തം സംഘടനയുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ.യോഹന്നാൻ തരകൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീമതി.സിന്ധു പരമേശ്വരൻ, സ്റ്റേറ്റ് മെമ്പർ ശ്രീ.റിയാസ് മുഹമ്മദ് രാജ, എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ആലപ്പുഴ ജില്ലയുടെ പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
പ്രസിഡൻ്റ്: ശ്രീ.ജോസ് ആറത്തുംപള്ളി, സെക്രട്ടറി: ശ്രീമതി.സീമ ശാന്തപ്പൻ, വൈസ് പ്രസിഡൻ്റ്: ശ്രീമതി.ഗീതാ രാംദാസ്, ജോയിന്റ് സെക്രട്ടറിമാർ: ശ്രീമതി.സജിത അനിൽ, ശ്രീമതി.തങ്കമണി, ട്രഷറർ ശ്രീ.പി.ബി. രാജീവ്, കോ-ഓർഡിനേറ്റർ: ശ്രീ.പി.സുരേഷ്
കമ്മിറ്റി അംഗങ്ങൾ: ശ്രീ.അയൂബ്, ശ്രീമതി.ദീപ ജോഷി, ശ്രീമതി.സുധർമ്മ ബേബി, ശ്രീമതി.ഉഷകുമാരി.
ജില്ലാ തലത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനം യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.