breaking news New

കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരായി മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ അതിശക്തമായി അപലപിക്കുന്നുവെന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ എം ലിജു

അത്തരം പദപ്രയോഗങ്ങള്‍ അപലപനീയമാണെന്നും ഒരിക്കലും ആവര്‍ത്തിക്കരുത്താതാണെന്നും പറഞ്ഞ എം ലിജു അത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് യുഡിഎഫിനുള്ളതെന്നും വ്യക്തമാക്കി.

വ്യക്തി അധിക്ഷേപം എന്നത് തന്റെ ഒരു ശൈലി അല്ലെന്നും നമ്മുടെ പാര്‍ട്ടിയുടേയും മുന്നണിയുടേയും നയമല്ലെന്നും എം ലിജു ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് വ്യക്തമാക്കി. ഒരു രാഷ്ട്രീയ യോഗത്തില്‍ ആശ്വാസ്യമല്ലാത്ത പദപ്രയോഗങ്ങള്‍ വിമര്‍ശനത്തിന്റെ ഭാഗമായി ഉന്നയിച്ചാലും അത് ഒന്നിനേയും ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും എം ലിജു വ്യക്തമാക്കി. അപലപിക്കേണ്ടതിനെ അപലപിക്കുന്നതിന് ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയില്‍ എം ലിജുവിന് ഒരു മടിയുമില്ലെന്നും കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം ലിജു പറഞ്ഞു. എം ലിജുവിന്റെയും യുഡിഎഫിന്റേയും നയം വ്യക്തമാക്കാനാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതെന്ന് പറഞ്ഞാണ് അദ്ദേഹം യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപങ്ങളെ അപലപിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5