breaking news New

നിയമ സഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി കേരള കോൺഗ്രസ്‌ എം സംസ്കാരവേദി സംസ്ഥാന വ്യാപകമായി കലാ ജാഥ സംഘടിപ്പിക്കുന്നു

കോട്ടയം : നിയമ സഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി കേരള കോൺഗ്രസ്‌ എം സംസ്കാരവേദി സംസ്ഥാന വ്യാപകമായി കലാ ജാഥ നടത്തുന്നു. മാർച്ച്‌ 28 രാവിലെ 9 മണിക്ക് കോട്ടയം പാലാ, മുത്തോലിയിൽ കേരള കോൺഗ്രസ്‌ എം സംഘടന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് ഉത്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികൾ ആയ ബാബു ടി ജോൺ, ഡോ. എ കെ അപ്പു കുട്ടൻ, ഡോ. സുമ സിറിയക്, സി ചാണ്ടി, ജില്ലാ ഭാരവാഹികൾ ആയ മിഥുൻ ലാൽ, മാത്യു പാലത്താനം, ജെയ്സൺ കുഴികോടിൽ, ചാക്കോ മെതിക്കളം, മിഥുൻ ലാൽ, തുടങ്ങിയവർ നേതൃത്വം നൽകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5