breaking news New

അഴിമതി സർക്കാരിന് അറുതി വരുത്തും : കുഞ്ഞുകോശി പോൾ

പത്തനംതിട്ട/
കുന്നന്താനം : അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ ഇടതു മുന്നണി സർക്കാരിന് ഈ തിരഞ്ഞെടുപ്പോടെ ജനങ്ങൾ അറുതി വരുത്തുമെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ.

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: വർഗീസ് മാമ്മൻ്റെ പത്തനംതിട്ട തിരുവല്ല കുന്നന്താനം മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി വർഗീസ് മാമ്മൻ, അഡ്വ റജി തോമസ്, ജോൺസൺ കുര്യൻ, കോശി പി. സഖറിയ, എബി മേക്കരിങ്ങാട്ട്, വി.ജെ. റജി , സുരേഷ് ബാബു പാലാഴി, സി.പി.ഓമനകുമാരി, ഈപ്പൻ മാത്യു, എം.എം. റജി , സുനിൽകുമാർ ആഞ്ഞിലിത്താനം, അഡ്വ.ബിബിത ബാബു, രാജു പീടിക പറമ്പിൽ, വർഗീസ് മാത്യു, ബാബു കുറുമ്പേശ്വരം, വി.ടി. ഷാജി, ധന്യമോൾ ലാലി, മാലതി സുരേന്ദ്രൻ, അലക്സ് പള്ളിക്കപറമ്പിൽ, ഗ്രേസി മാത്യു എന്നിവർ പ്രസംഗിച്ചു.

വി.ജെ. റജി ചെയർമാനും മാന്താനം ലാലൻ ജനറൽ കൺവീനറും സുനിൽകുമാർ ആഞ്ഞിലിത്താനം കൺവീനറും ആയി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5