breaking news New

വലിയ സുരക്ഷാ ഭീഷണി !! ആലപ്പുഴ ഹരിപ്പാട് മേഖലയില്‍ അതീവ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തില്‍ അനധികൃതമായി പറത്തിയ ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ പോലീസ് പിടികൂടി !!

50 കിലോ ഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതും ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്നതുമായ വമ്പന്‍ ഡ്രോണാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രോണ്‍ പറത്തുന്നതിനിടെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇത് നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തിയതാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഡ്രോണിന്റെ സാങ്കേതിക വിവരങ്ങളും നിയമവിരുദ്ധമായ ഇറക്കുമതിയും സ്ഥിരീകരിച്ചത്.

1962-ലെ കസ്റ്റംസ് നിയമപ്രകാരം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിനും കൈവശം വെക്കുന്നതിനും കര്‍ശന നിരോധനമുള്ള വിഭാഗത്തില്‍പ്പെട്ട ചൈനീസ് നിര്‍മ്മിത ഡ്രോണാണിത്. 50 കിലോ ഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷി ഈ ഡ്രോണിനുണ്ട്. ഇത്രയും വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ സുരക്ഷാ ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം ഡ്രോണുകള്‍ പറത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതിയും രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്. എന്നാല്‍ പിടികൂടിയ ഡ്രോണിന് യാതൊരുവിധ ഔദ്യോഗിക രേഖകളുമുണ്ടായിരുന്നില്ല.

ചൈനീസ് നിര്‍മ്മിത ഡ്രോണുകളുടെ ഇറക്കുമതിയും അനധികൃത കൈവശം വെക്കലും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. നിരോധനം ലംഘിക്കുന്നത് കസ്റ്റംസ് നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഹരിപ്പാട് മേഖലയില്‍ ഈ ഡ്രോണ്‍ എത്തിച്ചവര്‍ ആരാണെന്നും എന്ത് ആവശ്യത്തിനാണ് ഇത് ഉപയോഗിച്ചതെന്നും കസ്റ്റംസ് അന്വേഷിച്ചു വരികയാണ്. ഡ്രോണ്‍ കടത്തിന് പിന്നിലുള്ള വന്‍സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറിയിച്ചു.

കേരളത്തിന്റെ ആകാശ സുരക്ഷയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് ആലപ്പുഴയിലെ ഹരിപ്പാട് മേഖലയില്‍ ഈ ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ പറന്നത്. സാധാരണക്കാരെ അത്ഭുതപ്പെടുത്തുന്ന വലിപ്പമുള്ള, ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഡ്രോണിന് 50 കിലോ ഗ്രാം ഭാരം വരെ വഹിക്കാനുള്ള ശേഷി എന്നത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ച ഈ വിദേശ നിര്‍മ്മിത യന്ത്രം എങ്ങനെ കേരളത്തിലെത്തി എന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ദേശവിരുദ്ധ ശക്തികള്‍ ആരെങ്കിലും ഉണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5