breaking news New

മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി വീ​ണ്ടും ക​വ​ർ​ച്ച ന​ട​ത്തി പി​ടി​യി​ലാ​യി : മോഷണക്കേസിൽ വീണ്ടും ജയിലിലെത്തിയ കള്ളന്‍റെ കുറ്റസമ്മതം ചർച്ചയാകുന്നു !!

കോ​വ​ളം ആ​വാ​ടു​തു​റ തു​ണ്ടു​വി​ള സ്വ​ദേ​ശി ദി​ലീ​പ് ഖാ​ൻ(46) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​വ​ളം പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യാ​ണ് കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​ത്. വീ​ണ്ടും ജ​യി​ലി​ലേ​ക്ക് പോ​കാ​നു​ള്ള ആ​ഗ്ര​ഹ​ത്തെ തു​ട​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പി​ടി​യി​ലാ​യ ദി​ലീ​പ് ഖാ​ൻ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ജ​യി​ലി​ൽ സൗ​ജ​ന്യ താ​മ​സ​വും
വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള ഭ​ക്ഷ​ണ​വും ഒ​പ്പം ന​ല്ല ചി​കി​ത്സ​യും കൂ​ലി​യും ല​ഭി​ക്കും. കൂ​ടാ​തെ ജ​യി​ലി​ലെ അ​ടു​ക്ക​ള​യി​ലെ സീ​നി​യ​ർ മേ​സ്‌​തി​രി​യു​മാ​ണ്. തി​രി​കെ ജ​യി​ലി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ണ് കോ​വ​ളം മേ​ഖ​ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

ഹാ​ർ​ബ​ർ റോ​ഡി​ൽ ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 40,000 രൂ​പ​യും, മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് കോ​വ​ള​ത്തെ ഷാ​ന​വാ​സി​ന്‍റെ കോ​ഴി​ക്ക​ട​യി​ൽ നി​ന്ന് 4000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​തു​കൂ​ടാ​തെ വി​ഴി​ഞ്ഞം-​കോ​വ​ളം മേ​ഖ​ല​യി​ൽ നി​ന്നാ​യി 21ൽ ​അ​ധി​കം മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യും പ്ര​തി മൊ​ഴി ന​ൽ​കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5