ഫ്രിഡ്ജിനുള്ളിൽ ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലിസ് ചോദ്യം ചെയ്തു.
മൂന്നുമാസം ഗർഭിണിയായിരുന്ന യുവതി കടുത്ത വയറുവേദനയെ തുടർന്ന് മാസം തികയാതെ പ്രസവിച്ചുവെന്നും ഭ്രൂണം പുറത്ത് ഉപേക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി !!
Advertisement
Advertisement
Advertisement