ജില്ലാ പഞ്ചായത്ത് മെമ്പർ സ്റ്റെല്ല തോമസ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. പി.മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെബർ സനൽ എസ് സമ്മാനദാനം നടത്തി. 32 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക ഷീജ അലക്സാണ്ടറിന് യാത്രയയപ്പും, സ്നേഹാദരവും നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലളിതമ്മ തോമസ്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.മനോജ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെയ്ച്ചൽ തോമസ്, വാർഡ് മെമ്പറൻമാരായ അനിത സോമൻ, മേഴ്‌സി ജോൺസൻ, ജോഷ്വാ സാമുവേൽ, പി.റ്റി.എ.പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി,സ്‌കൂൾ ലീഡർ അർപ്പിത അജിത്ത്,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം.ജോൺസൻ, യുവ ഗാനരചയിതാവ് വി.കെ.വിജിത്ത് മോൻ, എസ്.എസ്.ജി.അംഗം പി . എൻ.പത്‌മിനി, പി.ടി.എ.വൈസ് പ്രസിഡൻ്റ് വി.ആർ.സുലോചനൻ, മുൻ പ്രഥമാധ്യാപിക കെ. എസ്.ലത,സ്റ്റാഫ് സെക്രട്ടറി ജീവൻ രാജ്,മുൻ പഞ്ചായത്ത് മെമ്പർ ബീന രമേശൻ,അധ്യാപികമാരായ അനുശ്രീ എം.,ആശാ മേഴ്‌സി,എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ ഇംഗ്ലീഷ് ഫെസ്റ്റും,പഠന മികവുകളുടെ അവതരണം,കുട്ടികളുടെ കലാ പരിപാടികളും നടന്നു.
ഒന്നാം ക്ലാസ്സ് കുട്ടികളുടെ സ്പെഷ്യൽ പതിപ്പ് “മൊഴിക്കിലുക്കം" ഹെഡ്മിസ്ട്രസ്സ് ഷീജാ അലക്സാണ്ടർ പ്രകാശനം ചെയ്തു.
പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം ചിറമേൽ ഗവൺമെൻ്റ് എൽ.പി.സ്‌കൂൾ 109 മത് വാർഷികവും, പഠനോത്സവവും, യാത്രയയപ്പ് സമ്മേളനവും നടന്നു
Advertisement
Advertisement
Advertisement