breaking news New

സിനിമ റിവ്യൂകളിലൂടെ ശ്രദ്ധേയനായ ‘ആറാട്ടണ്ണൻ’ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയെ യുവാവ് ആക്രമിച്ചതായി റിപ്പോർട്ട്

ഇന്നലെ റിലീസായ ‘ആട് 3’ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞതിനെ തുടർന്നാണ് സംഭവം ഉണ്ടായത്. ഇടപ്പള്ളിയിലെ വനിത വിനീത തിയറ്ററിൽ വെച്ച് യുവാവ് സന്തോഷ് വർക്കിക്ക് നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സന്തോഷ് വർക്കിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. സിനിമയുടെ ഇടവേളയ്ക്കിടെ തന്നെ ‘ആട് 3’യെ കുറിച്ച് മോശം അഭിപ്രായം പങ്കുവച്ചതും തുടർന്ന് യൂട്യൂബ് ചാനലുകളോട് നെഗറ്റീവ് റിവ്യൂ പറഞ്ഞതുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.

‘കൊച്ചി മച്ചാൻ’ എന്നറിയപ്പെടുന്ന യുവാവാണ് തന്നെ ആക്രമിച്ചതെന്ന് സന്തോഷ് വർക്കി വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും ഏഴ് മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളുമായി ചേർന്ന് ഇയാളുടെ വൈറലാകാനുള്ള ശ്രമമായിരിക്കാമിതെന്നും സന്തോഷ് സംശയം പ്രകടിപ്പിച്ചു.

അതേസമയം, പിന്നീട് യുവാവ് മാപ്പ് പറഞ്ഞ വീഡിയോയും സന്തോഷ് വർക്കി പങ്കുവച്ചു. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവരുതെന്ന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. യുവാവിന് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടെന്നും, ശ്രദ്ധ നേടാൻ ഇത്തരത്തിലുള്ള നടപടികൾ ചെയ്തതാകാമെന്നും സന്തോഷ് വർക്കി പ്രതികരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5