പൊതുവെ ദാനധർമ്മങ്ങൾ ചെയ്യുന്ന വ്യക്തിയെന്ന ഇമേജുണ്ടെങ്കിലും സിനിമ മേഖലയിലെ നിർമാതാക്കൾക്ക് അദ്ദേഹം കാര്യമായ സഹായം നൽകിയിട്ടില്ലെന്നാണ് സാബു സർഗ്ഗത്തിന്റെ ആരോപണം.
ഒരു സിനിമയുടെ ഡബ്ബിംഗിനായി 17 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവവും സാബു തുറന്നു പറഞ്ഞു. പണം കൈവശമില്ലാത്ത ഒരു നിർമാതാവിനോട് തുക മുഴുവനും നൽകിയ ശേഷമേ ഡബ്ബിംഗ് ചെയ്യൂ എന്ന നിലപാട് സുരേഷ് ഗോപി എടുത്തുവെന്നും, അതിനായി നിർമാതാവ് സ്വന്തം സ്വത്ത് വരെ വിറ്റുവെന്നുമാണ് സാബുവിന്റെ വെളിപ്പെടുത്തൽ.
ഇതിനു പുറമെ, സംവിധായകർ കഥ പറയാൻ എത്തിയപ്പോൾ ആദ്യം 10 ലക്ഷം രൂപ അഡ്വാൻസ് നൽകണമെന്ന നിബന്ധനയും സുരേഷ് ഗോപി മുന്നോട്ടുവച്ചിരുന്നുവെന്ന് സാബു ആരോപിച്ചു. സിനിമയോടുള്ള ആകാംക്ഷ കൊണ്ട് രംഗത്തെത്തുന്ന സാധാരണ നിർമാതാക്കൾക്ക് ഇത്തരം നിലപാടുകൾ വലിയ സമ്മർദ്ദമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി ചെയ്യുന്ന സാമൂഹിക സേവനങ്ങൾ പൊതുവെ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നതാണെന്നും, എന്നാൽ സിനിമ മേഖലയിലെ അനുഭവങ്ങൾ വ്യത്യസ്തമാണെന്നുമാണ് സാബുവിന്റെ നിലപാട്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലൂടെയാണ് ഈ പരാമർശങ്ങൾ പുറത്തുവന്നത്.
നടൻ സുരേഷ് ഗോപിയെ കുറിച്ച് നിർമ്മാതാവ് സാബു സർഗ്ഗം നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നു ...
Advertisement
Advertisement
Advertisement