മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 32-ൽ 31.14 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 44.73 പോയിന്റും നേടിയാണ് ഈ എസ്.യു.വി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. അക്കോംപ്ലിഷ്ഡ്+ ഡീസൽ, അഡ്വഞ്ചർ+ ഡീസൽ വേരിയന്റുകളിലാണ് പരീക്ഷണം നടത്തിയതെങ്കിലും, ഈ റേറ്റിംഗുകൾ സിയേറയുടെ എല്ലാ വേരിയന്റുകൾക്കും ബാധകമാണ്.
ആറ് എയർ ബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സിയേറയിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. ഉയർന്ന ട്രിമ്മുകളിൽ 360-ഡിഗ്രി ക്യാമറ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഓട്ടോ-ഡിമ്മിങ് ഐആർവിഎം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവയും ലഭ്യമാണ്.
പുതിയ തലമുറ ടാറ്റ സിയേറയ്ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 158 bhp കരുത്തും 255 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ GDi ടർബോ പെട്രോൾ എഞ്ചിൻ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ (AT) മാത്രമാണ് ലഭിക്കുന്നത്. കൂടാതെ, 105 bhp കരുത്തും 145 Nm ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ (MT) അല്ലെങ്കിൽ 7-സ്പീഡ് DCA ഗിയർബോക്സുകളിൽ ലഭ്യമാണ്. ഡീസൽ പതിപ്പിൽ, 116 bhp കരുത്തും 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ടാറ്റയുടെ 1.5 ലിറ്റർ എഞ്ചിൻ 6-സ്പീഡ് മാനുവൽ (MT) അല്ലെങ്കിൽ 7-സ്പീഡ് DCA ഗിയർബോക്സ് ഓപ്ഷനുകളോടെയും തിരഞ്ഞെടുക്കാം.
ടാറ്റ സിയേറയുടെ വില 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). റെനോ ഡസ്റ്റർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലവേറ്റ്, മാരുതി വിക്ടോറിസ്, സ്കോഡ കുഷാക്ക്, ഫോക്സ് വാഗൺ ടൈഗൺ എന്നിവരാണ് വിപണിയിലെ പ്രധാന എതിരാളികൾ.
ഇന്ത്യൻ വാഹന വിപണിയിൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ടാറ്റ സിയേറ നേടിയ ഈ ഉയർന്ന റേറ്റിംഗ് ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും ടാറ്റ മോട്ടോഴ്സിന് നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ടാറ്റയുടെ ജനപ്രിയ മോഡലായ സിയേറയ്ക്ക് ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് പ്രോഗ്രാമായ ഭാരത് എൻസിഎപിയിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു
Advertisement
Advertisement
Advertisement