breaking news New

ഇറാൻ - ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള ഗൾഫ് സർവീസുകൾ താറുമാറായി

കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. കൊച്ചിയിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 23 സർവീസുകളും തിരിച്ചുള്ള 11 സർവീസുകളുമാണ് ഇതുവരെ റദ്ദാക്കിയത്.

കുവൈറ്റ്, ബഹ്‌റൈൻ സർവീസുകൾ നിലച്ചു. ദുബായ്, അബുദാബി, മസ്‌കറ്റ്, ജിദ്ദ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ദോഹയിലേക്ക് നിലവിൽ ഒരു സർവീസ് മാത്രമാണ് നടക്കുന്നത്. ഇന്ന് കൊച്ചിയിൽ നിന്ന് ആകെ 22 സർവീസുകൾ മാത്രമാണ് ഗൾഫ് മേഖലയിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗൾഫിൽ നിന്ന് 21 വിമാനങ്ങൾ കൊച്ചിയിലെത്തും.

പെരുന്നാൾ പ്രമാണിച്ച് നാട്ടിലേക്ക് വരാനിരുന്നവരും തിരിച്ചു പോകേണ്ടവരുമായ ആയിരക്കണക്കിന് പ്രവാസികളാണ് സർവീസുകൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

ഇസ്രയേൽ ആക്രമണം കടുപ്പിച്ചത് വിമാന സർവീസുകളെയും പ്രവാസികളുടെ സുരക്ഷയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5