മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.
പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിക്കുകയും തുടർന്ന് സമീപത്തെ ഓടയിലേക്ക് മറിയുകയുമായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. മരിച്ച മൂവരും മലബാർ മെഡിക്കൽ കോളേജിലെ സഹപാഠികളാണ്.
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാടിനു സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം !!
Advertisement
Advertisement
Advertisement