മല്ലപ്പള്ളി / ചെങ്ങരൂർ :
ഇന്ത്യയിലെ പ്രമുഖ ലിഫ്റ്റ് കമ്പനിയായ Johnson's Lift Ltd ന്റെ സാമൂഹിക പ്രതിബദ്ധതയുടെ (CSR initiative ) ഭാഗമായി ചെങ്ങരൂർ ലൈബ്രറിക്ക് നൽകിയ പബ്ലിക് അഡ്രസ്സ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പബ്ലിക് ലൈബ്രറി പ്രസിഡന്റ് പ്രൊഫ: ജേക്കബ് എം എബ്രഹാം നിർവഹിച്ചു.
പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ.സി.സി. വർഗീസ്, ലൈബ്രറി ബാലവേദി മുൻ പ്രസിഡണ്ട് പ്രിൻസ് ചാമത്തിൽ, പോളസ് ഈപ്പൻ കണമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.