അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.സംഭവവുമായി ബന്ധപ്പെട്ട് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു.
2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ അറിയിച്ചു.
മോഷണം പോയ സ്വർണാഭരണങ്ങൾ ഇവയാണ്...
________________________
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ - 1/2 പവൻ
പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം - 3 പവൻ
കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം - 2 പവൻ
വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ - 4 പവൻ
വീതി കുറഞ്ഞ 2 സ്വർണ പിരിവള - 3 പവൻ
കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും
പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും - 2.5 പവൻ
സ്വർണ്ണ കുഴി മിന്നു മാല -5 പവൻ
എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും
സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ
റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള - 6 പവൻ
നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ
ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ
ഇവയൊക്കെ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന മുതലുകളാണ് മോഷണം പോയത്.
സംഭവം പുറത്തറിയിക്കാതെ അന്വേഷണം നടത്തണമെന്നായിരുന്നു രാജകുടുംബത്തിന്റെ ആദ്യ ആവശ്യം. ഏകദേശം രണ്ട് മാസം മുമ്പ് ചില ഉദ്യോഗസ്ഥരെ രാജകുടുംബം വിവരം അറിയിച്ചിരുന്നുവെങ്കിലും കാര്യമായ അന്വേഷണ നടപടികൾ ഉണ്ടായില്ല. തുടർന്ന് കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകാനാകൂവെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചതോടെ വിഷയത്തിൽ തിരിമറി ഉണ്ടായി.
മോഷണം നടന്ന അലമാരയിൽ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളും സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ നഷ്ടമായതായി പറയുന്നത് രത്നങ്ങൾ പതിപ്പിച്ച ചില വിലയേറിയ ആഭരണങ്ങളാണെന്നും പറയുന്നു. കൊട്ടാരത്തിൽ ഏകദേശം 15 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
അതേസമയം,
കവടിയാർ കൊട്ടരത്തിൽ നിന്ന് അമൂല്യ രത്നങ്ങളടക്കം ആഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്.
രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ആദ്യ ഘട്ടത്തിൽ കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടന്നിട്ടുണ്ട്.
പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്.
ആഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് കവടിയാർ കൊട്ടാരം വ്യക്തമാക്കിയത്.
തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം !!
Advertisement
Advertisement
Advertisement