breaking news New

അലുവ അതുലിനെ അതീവ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

കൊല്ലം :
അക്രമികൾ സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചും ദൃക്സാക്ഷി മൊഴികൾ അടിസ്ഥാനമാക്കിയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പ്രതികളിലൊരാളായ ഹുസൈനെ വർഷങ്ങൾക്ക് മുൻപ് അതുൽ കുടം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിലുള്ള പക കൊലപാതകത്തിന് ഒരു കാരണമായതായി പോലീസ് കരുതുന്നു. പ്രതികളുടെ സുഹൃത്തായ അനീറിനെ കൊലപ്പെടുത്താൻ അതുൽ ശ്രമിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഈ ആക്രമണമെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം നടന്ന ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുൽ. ഈ കേസുമായി ബന്ധപ്പെട്ട ഗുണ്ടാപ്പകയും കൊലപാതകത്തിന് ആക്കം കൂട്ടി.

ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അതുലും സുഹൃത്ത് മനുവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നെത്തിയ പ്രതികൾ, കാർ റോഡരികിലെ കുഴിയിലേക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി അതുലിനെ ക്രൂരമായി വെട്ടി. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അതുൽ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. കൂടെയുണ്ടായിരുന്ന മനുവിന് കാര്യമായ പരിക്കില്ല.

സംഭവത്തിൽ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. അതുലിനെ കടത്തൂർ സംഘം ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് മുൻകൂട്ടി നൽകിയിട്ടും പോലീസ് വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5